പ്രായപരിധിയില്ലാതെ മാധ്യമപ്രവർത്തനം പഠിക്കാവുന്ന തരത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന 6 മാസത്തെ കണ്ടൻസ്ഡ് ജേർണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.
അപേക്ഷ ഫോറം പ്രസ് ക്ലബ്ബിൽ നിന്നും നേരിട്ട് 200 രൂപ ഫീസ് അടച്ചോ, www.keralapressclub.com എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തോ അപേക്ഷിക്കാം. വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നവർ സെക്രട്ടറി, പ്രസ് ക്ലബ്ബ്, തിരുവനന്തപുരം- 1 എന്ന പേരിൽ 250 രൂപ ഡി.ഡി. ഒപ്പം അയക്കണം. പൂരിപ്പിച്ച അപേക്ഷ തിരികെ ലഭിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 10.