കേന്ദ്ര പൊതുമേഖലാസ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 60 ഒഴിവുകളുണ്ട്. തെർമൽ പവർ പ്രൊജക്ട്സിൽ ജനറൽ മാനേജർ, മെഡിക്കൽ വിഭാഗത്തിൽ ഡെപ്യുട്ടി ചീഫ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, ലീഗൽ വിഭാഗത്തിൽ മാനേജർ (ലീഗൽ), ഫിനാൻസ് വിഭാഗത്തിൽ ഡെപ്യുട്ടി ജനറൽ മാനേജർ, ഡെപ്യുട്ടി ചീഫ് മാനേജർ, ഹ്യുമൻ റിസോഴ്‌സസിൽ ഡെപ്യുട്ടി ജനറൽ മാനേജർ, ചീഫ് മാനേജർ, അഡിഷണൽ ചീഫ് മാനേജർ ഡെപ്യുട്ടി മാനേജർ, ഡെപ്യുട്ടി ചീഫ് മാനേജർ, മാനേജർ, റിസർച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിൽ ഡെപ്യുട്ടി മാനേജർ, മൈനിങ് വിഭാഗത്തിൽ ജനറൽ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
അപേക്ഷ ഫീസ് 300 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം. എസ്.ടി., എസ്.സി., അംഗപരിമിതർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. www.nlcindia.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 9.