കൊങ്കണ്‍ റെയില്‍വെ കോര്‍പറേഷനില്‍ ജൂനിയര്‍ സ്‌കെയില്‍ എക്‌സിക്യൂട്ടീവിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സ് – 2 (ജനറല്‍), ട്രാഫിക് (ഓപ്പറേറ്റിങ് കൊമേര്‍ഷ്യല്‍) – 3 (ജനറല്‍ 2, ഒബിസി 1), പേഴ്‌സണല്‍- ഒന്ന് എന്നിങ്ങനെ 6 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 19 ന് വൈകീട്ട് 5.30നുള്ളില്‍ സീനിയര്‍ റിക്രൂട്ട്‌മെന്റ് ഓഫീസറുടെ ഓഫീസില്‍ എത്തണം. വിവിധ തസ്തികകളിലായി 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും സി.എ. / സി.എം.എ., എം.ബി.എ., എം.ബി.എ. (എച്ച്.ആര്‍.) എന്നിവയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി 30. വിശദ വിവരങ്ങള്‍ www.konkanrailway.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!