തൃശ്ശൂർ അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ഉള്ള ബിരുദമോ, ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ അക്വാകൾച്ചർ, മാരികൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷറീസ്, മറൈൻ ബയോളജി, അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് എന്നീ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അഭിമുഖം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ജൂലൈ 20ന് രാവിലെ 10 30 ന് അഴീക്കോട് മേഖല ചെമ്മീൻ ഉൽപാദനകേന്ദ്രം ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ അഭിമുഖം നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480-2819698

Home VACANCIES