തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ വ്യാകരണം വേദാന്തം വിഭാഗങ്ങളിൽ (സംസ്‌കൃതം സ്പെഷ്യൽ) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 3 രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖല ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്‌തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!