സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ജിയോളജി/ജ്യോഗ്രഫിയില്‍ ബിരുദാനന്തര ബിരുദവും, ലാന്റ് യൂസ് മാപ്പ് ഡേറ്റാ പ്രോസസ്സിങ്ങ് ആന്‍ഡ് റിപ്പോര്‍ട്ട് റൈറ്റിങ്ങില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് അടിസ്ഥാനയോഗ്യത.

ഇന്റര്‍വ്യൂ ഒക്ടോബര്‍ 17ന് 10 മണിക്ക് വികാസ് ഭവനിലെ ഭൂവിനിയോഗ ബോര്‍ഡ് ഓഫീസില്‍ നടക്കും. പ്രതിമാസം 27,010 രൂപയാണ് വേതനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, വയസ്സ് എന്നിവ തെളിയിക്കുന്നതിനുളള രേഖകളും പകര്‍പ്പുകളും സഹിതം എത്തണം.