ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ്-കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റി(ഐ.എന്‍.ഐ.-സി.ഇ.ടി.)-ന് മാര്‍ച്ച്‌ 31 വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം.

ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, നാഗ്പുര്‍, പട്ന, റായ്പൂര്‍, ഋഷികേശ് എന്നീ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ (ജിപ്മര്‍), ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (നിംഹാന്‍സ്), ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ (പി.ജി.ഐ.എം.ഇ.ആര്‍.) എന്നിവയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍/ഡെന്റല്‍ കോഴ്സുകളിലെ (എം.ഡി./എം.എസ്./എം.സി.എച്ച്‌./ഡി.എം./എം.ഡി.എസ്.) പ്രവേശനത്തിനായാണ് സി.ഇ.ടി. നടത്തുന്നത്.

http://mdmsmch.aiimsexams.org/ വഴി രജിസ്ട്രേഷന്‍ നടത്താം. സമയക്രമം ഉള്‍പ്പെടുത്തിയിട്ടുള്ള വിശദമായ വിജ്ഞാപനം https://www.aiimsexams.ac.in -ല്‍ ലഭ്യമാണ്. പരീക്ഷ മേയ് എട്ടിന്.

LEAVE A REPLY

Please enter your comment!
Please enter your name here