സൗദി അറേബ്യയിലെ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നഴ്സുമാരെ ഒഡേപെക് വഴി റിക്രൂട്ട് ചെയ്യുന്നു. ഇന്റേണ്‍ഷിപ്പ് കൂടാതെ 3 വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള നഴ്സിങ്ങില്‍ ബി.എസ്.സി. / എം.എസ്.സി. / പി.എച്ച്.ഡി. യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 19 മുതല്‍ 23 വരെയുള്ള തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും. താല്‍പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡേപെക് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ ഒക്ടോബര്‍ 30നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.