വിപ്രോ കമ്പനിയുടെ മെഗാ കാമ്പസ് റിക്രൂട്ട്മെന്റ് ഒക്ടോബർ 12 ന് ചെർപ്പുളശ്ശേരി സി.സി.എസ്.ടി. വിമൻസ് കോളേജിൽ നടക്കും.
ബി.എസ്.സി.മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ഇലക്ട്രോണിക്സ്, ഐ.ടി., ബി.സി.എ.കോഴ്സുകൾ പൂർത്തിയാക്കിയ പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് കാമ്പസ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം.