2022-23 അധ്യയന വർഷത്തിലെ എം.എസ്.സി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിനുള്ള മോപ് അപ് അല്ലോട്മെന്റിനു ശേഷം വിവിധ സർക്കാർ നഴ്സിംഗ് കോളേജുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ 30.11.2022 നു രാവിലെ 10.30 നു മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ വച്ച് സ്പോട്ട് അല്ലോട്മെന്റ്റ് നടത്തുന്നതാണ്. സ്പോട്ട് അല്ലോട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡി.എം.ഇ അധികൃതർ www.dme.kerala.gov.in ൽ എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. സ്വാശ്രയ കോളേജുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അതാത് കോളേജ് പ്രിൻസിപ്പൽമാർ / മേധാവികൾ പ്രവേശന നടപടികൾ സ്വീകരിക്കുന്നതാണ്.

വിവിധ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് നടപടിക്രമങ്ങളിൽ പ്രവേശന പരീക്ഷ കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള യോഗ്യരായ വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ/അതതു കോളേജ് പ്രിൻസിപ്പൽമാർ എന്നിവരുടെ നിർദേശ്ശാനുസ്സരണം പ്രവേശനം നേടേണ്ടതാണ്. 28.11 .2022 3.00 PM നു ശേഷമുള്ള ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ പ്രവേശന പരീക്ഷ കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹെൽപ് ലൈൻ നമ്പർ : 04712525300