കമ്പനിയുടെയും തൊഴിലാളിയുടെയും വിജയത്തിന് ആശയവിനിമയത്തിന് വലിയൊരു പങ്കുണ്ട്. നിങ്ങളോട് നിങ്ങളുടെ മേലുദ്യോഗസ്ഥൻ ഏതെങ്കിലും ഒരു കാര്യത്തിന്റെ അവസ്‌ഥയെക്കുറിച്ച് പലതവണ ചോദിക്കേണ്ടി വരികയാണെങ്കിൽ അതിനർത്ഥം, അവിടെ ശരിയായ ആശയവിനിമയം നടക്കുന്നില്ല എന്നാണ്.

അതുമൂലം നിങ്ങളുടെ ജോലി നിങ്ങൾ ശരിയായ രീതിയിലല്ല ചെയ്യുന്നതെന്ന തെറ്റായ ധാരണ നിങ്ങളുടെ കമ്പനിക്കും മേലുദ്യോഗസ്ഥർക്കും നിങ്ങളിൽ ഉണ്ടാക്കിയേക്കാം. ചെയ്യുന്ന ജോലി, ഏറ്റെടുത്തിരിക്കുന്ന ഉത്തരാവാദിത്വം അതിന്റെ അവസ്‌ഥ, പുരോഗമനം, പ്രതിസന്ധി എന്നിവയെക്കുറിച്ച് അപ്പപ്പോൾ നിങ്ങൾ മേലുദ്യോഗസ്ഥരുമായി പങ്കുവെയ്ക്കണം. ഇത് ദൃഢതയുള്ള ഒരു തൊഴിൽ ബന്ധത്തിന് അടിത്തറയാകും.

Leave a Reply