വടക്കന്‍ കേരളത്തിലെ 4 സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. 7 കോഴ്‌സുകളിലായി 118 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അദ്ധ്യയനവര്‍ഷം കൂടുതലായി പഠനാവസരം ലഭിക്കുക. അനുവദിക്കപ്പെട്ടതില്‍ ആറെണ്ണവും ബിരുദാനന്തര ബിരുദ കോഴ്‌സുകളാണ്.
പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജില്‍ എം.എസ്.സി. ഫിസിക്‌സിന് 12 സീറ്റുകളും ബി.എസ്.സി. കെമിസ്ട്രിക്ക് 30 സീറ്റുകളും അനുവദിച്ചു. കൊണ്ടോട്ടി ഗവ. കോളേജില്‍ എം.എ. ഇംഗ്ലീഷിന് 20 സീറ്റുകളും എം.എസ്.സി. മാത്തമാറ്റിക്‌സിന് 12 സീറ്റുകളും പുതിയതായി ഏര്‍പ്പെടുത്തി.
എം.എ. ഹിസ്റ്ററിക്ക് 20 സീറ്റുകളും എം.എസ്.സി. ഫിസിക്‌സിന് 12 സീറ്റുകളുമാണ് മലപ്പുറം ഗവ. കോളേജിന് ലഭിച്ചത്. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 12 സീറ്റുകളുള്ള എം.എസ്.സി. കെമിസ്ട്രീ കോഴ്‌സും അനുവദിച്ചു.