ഫേക്ക് യൂണിവേഴ്സിറ്റീസ് അലേർട്ട്. എല്ലാ വർഷവുമെന്നപോലെ ഈ വർഷവും യുജിസി, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഇന്ത്യയിലെ ഫേക്ക് യൂണിവേഴ്സിറ്റികളുടെ ഒരു ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്.(Fake Universities List by UGC) കഴിഞ്ഞ വർഷം പട്ടികയിലുണ്ടായിരുന്നത് 21 യൂണിവേഴ്സിറ്റികളാണെങ്കിൽ ഈ വർഷം അത് 20 ആണ്. ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ യൂണിവേഴ്സിറ്റികളൊന്നും തന്നെ അംഗീകൃതമല്ല.

READ MORE : ഇന്ത്യയിലെ മികച്ച 10 സ്വകാര്യ സർവ്വകലാശാലകൾ ഇവയാണ്

സർട്ടിഫിക്കറ്റ് വാല്യൂ ഇല്ല, യു ജി സി ആക്റ്റ് പ്രകാരമുള്ള യാതൊരു നിബന്ധനകളും ഈ യൂണിവേഴ്സിറ്റികൾ പാലിക്കുന്നുമില്ല. അതുകൊണ്ട് തന്നെ ഈ യൂണിവേഴ്സിറ്റികളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന യോഗ്യത ഉണ്ടാവില്ല, കൂട്ടത്തിൽ എവിടെയും ജോലിയും ലഭിക്കില്ല. ഏറ്റവും കൂടുതൽ ഫേക്ക് യൂണിവേഴ്സിറ്റികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് തലസ്ഥാനത്താണ്, ഡൽഹിയിൽ. 8 യൂണിവേഴ്സിറ്റികൾ. തൊട്ട് പിന്നിൽ യു പി. 4 യൂണിവേഴ്സിറ്റികൾ. പിന്നാലെ മറ്റ് സംസ്ഥാനങ്ങളും യൂണിവേഴ്സിറ്റികളും ഇടം പിടിച്ചിട്ടുണ്ട്. ഡിയർ സ്റ്റുഡന്റസ്, അഡ്മിഷൻ എടുക്കാൻ ചെല്ലുമ്പോൾ ശ്രദ്ധിക്കുക, യുജിസി ലിസ്റ്റ് ഒന്ന് പരിശോധിച്ച് ഉറപ്പാക്കുക. ബി അലേർട്ട്. Fake Universities in India; List published by UGC

Reference : Fake Universities in India – List Published by UGC