ഒരു വേദി സങ്കല്പിച്ചുനോക്കൂ… എന്നും കേൾവിക്കാരായി സദസിൽ ഇരുന്നിരുന്ന ആളുകൾക്ക് ആളുകളെ അഡ്രസ് ചെയ്ത് സംസാരിക്കാൻ അവസരമൊരുക്കുന്ന ഒരു വേദി. അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ, ചോദ്യങ്ങൾ ചോദിക്കാൻ, എതിരഭിപ്രായങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്ന ഒരു വേദി. പുതിയ കാര്യങ്ങൾ പഠിക്കാനും ചർച്ച ചെയ്യാനും ഒരു തുറന്ന വേദി. ബാർ ക്യാമ്പ് അതാണ് ഓഫർ ചെയ്യുന്നത്.
ഇന്റർനാഷണലി ഉണ്ടായിവന്ന ഒരാശയമാണ് ബാർ ക്യാമ്പിന്റെത്. ലോകത്തിന്റെ എല്ലാ ഭാഗത്തുമിന്ന് ബാർ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. താല്പര്യമുള്ള ആർക്കും ബാർ ക്യാമ്പ് സംഘടിപ്പിക്കാവുന്നതാണ്. സംഘടകരെന്നോ പങ്കെടുക്കുന്നവരെന്നോ വ്യത്യാസമില്ലാതെ ഇവിടെ പരിപാടികൾ നടക്കും. സാമ്പത്തിക ലാഭം ലക്ഷ്യം വച്ചല്ല എവിടെയും ഇവ സംഘടിപ്പിക്കപ്പെടുന്നത്. ചർച്ചകൾ, കൂട്ടായ്മകൾ, പഠനങ്ങൾ ഇവയിലൊക്കെ താല്പര്യമുള്ള ആൾക്കൂട്ടങ്ങളെയാണ് സംഘാടകരായി കാണാറ്. ബാർ ക്യാമ്പുകളുടെ വേദികൾ ക്യാമ്പ് നടത്തിപ്പിനാവശ്യമായ മാറ്റ് കാര്യങ്ങൾ ഒക്കെ ആർക്കും സ്പോൺസർ ചെയ്യാം.
ലോകത്തെല്ലായിടത്തും എന്നപോലെ കേരളത്തിലും ബാർ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ ബാർ ക്യാമ്പ് ജനുവരി 29 ന് നടന്നു. ബാർ ക്യാമ്പ് കേരള 22nd എഡിഷൻ. മീഡിയ പാർട്ണർ നൗനെക്സ്റ്റ് ആണ്. Rajagiri School of Engineering & Technology, കാക്കനാട് ആയിരുന്നു വേദി.