കൊൽക്കത്ത മെയിൽ മോട്ടോർ സർവീസിൽ സ്കിൽഡ് ആർടിസാൻ തസ്തികയിൽ ഒഴിവുണ്ട്. മോട്ടോർവഹിക്കിൾ മെക്കാനിക് – 8, മോട്ടോർ വെഹിക്കിൾ ഇലക്ട്രീഷ്യൻ ഇലക്ട്രീഷ്യൻ – 4, ബ്ലാക്സ്മിത്ത് – 2, ടയർമാൻ – 2, പെയിന്റർ – 1, അപ്ഹോൾസ്റ്റർ – 1, കാർപന്റർ ആൻഡ് ജോയിനർ – 1 എന്നിങ്ങനെയാണ് ഒഴിവുകൾ.
എട്ടാം ക്ലാസ്സ് പാസ്സായ ബന്ധപ്പെട്ട ട്രേഡിൽ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോ ഒരു വർഷത്തെ പ്രവൃത്തി പരിചയമോ വേണം. മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത ഡ്രൈവിങ് ലൈസൻസ് വേണം. 2018 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കി 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാ മാതൃക വിശദമായി https://www.indiapost.gov.in/VAS/Pages/Content/Recruitments.aspx?Category=Recruitment എന്ന ലിങ്കിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ The Senior Manager, Mail Motor Services, 139, Beleghata Road, Kolkata-700015 എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 15.