തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡന്സ് ബ്യൂറോ നെറ്റ് / ജെ.ആർ.എഫ്. പരീക്ഷകളുടെ ജനറൽ പേപ്പറിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ഒക്ടോബർ 20 മുതൽ ഹോളിഡേ / വീക്കെൻഡ് ബാച്ചിൽ പരിശീലനം നല്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം.
തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള സ്റ്റുഡന്സ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡന്സ് ബ്യൂറോ ഓഫീസിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്യണം. ഫോൺ : 0471 2304577.