കാസർകോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2018-19 വർഷത്തെ 91/19 പ്രൊജക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 5 പഞ്ചായത്തുകളിലെ 60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്ക് യോഗ പരിശീലനം നല്കും. അംഗീകൃത സർവകലാശാല ബിരുദം, യോഗ അസോസിയേഷൻ സ്പോർട്സ് കൗൺസിൽ അംഗീകൃത യോഗ്യത, ബി.എസ്.സി., എം.എസ്.സി. യോഗ, പി.ജി.ഡി.സി.വൈ. യോഗ്യതയുള്ള പരിശീലകരെ തിരഞ്ഞെടുക്കുന്നതിനായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ഒക്ടോബർ 23ന് രാവിലെ 10.30ന് അഭിമുഖം നടത്തും.
താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഉദുമയിൽ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0467 2265055, 9446245754.