• നാലാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജനുവരി പതിനാറു മുതലാരംഭിക്കുന്ന നാലാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ഡിസംബർ ഇരുപത്തേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഇരുപത്തൊൻപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ മുപ്പതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – പരീക്ഷാ രജിസ്ട്രേഷൻ

2023 ജനുവരി ഇരുപത്തിമൂന്നു മുതലാരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2023 ജനുവരി ആറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി പത്തു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി പന്ത്രണ്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.