തൃശൂർ ജില്ലയിൽ അന്തിക്കാട്, ചേർപ്പ്, ചൊവ്വന്നൂർ, ഒല്ലൂക്കര എന്നീ ബ്ലോക്കു തല കൃഷി അസിസ്റ്റൻ്റ്‌ ഡയറക്ടർ ഓഫീസുകളിൽ നിലവിലുള്ള ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ എന്ന താൽക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരുവർഷത്തെ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പദ്ധതികളുടെ ഫീൽഡ് തല നിർവഹണ ചുമതലയുള്ള ഈ തസ്തികയിലേക്ക് കൃഷി/ മൃഗസംരക്ഷണം/ ഡയറി സയൻസ് /ഫിഷറീസ് അഗ്രികൾച്ചറൽ എൻജിനിയറിങ്ങ് ഇവയിൽ ബിരുദാനന്തരബിരുദമുള്ള 45 വയസ്സിൽ താഴെ പ്രായമുള്ളവരെയാണ്  പരിഗണിക്കുന്നത്. കൃഷി അനുബന്ധ മേഖലകളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. 28955 രൂപയാണ് പ്രതിമാസ മൊത്തവേതനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, പ്രായം, മേൽവിലാസം, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പും സഹിതം തൃശൂർ ചെമ്പുക്കാവ് അഗ്രികൾച്ചർ കോംപ്ലക്സിലെ  മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ ഓഫീസിൽ പ്രൊജക്ടർ ഡയറക്ടർ മുമ്പാകെ ജനുവരി 19ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

Leave a Reply