ഒട്ടകപക്ഷിയ്ക്ക് ഒട്ടനേകം റെക്കോഡുകൾ ഉണ്ട്.
ഏറ്റവും വലിയ പക്ഷി, ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി, ഏറ്റവും വേഗത്തിലോടുന്ന പക്ഷി എന്നിങ്ങനെ.
ഇതൊക്കെ നിങ്ങളും കേട്ടിട്ടുണ്ടാകും.
എന്നാൽ അധികമാർക്കും അറിയാത്ത ഒരു റെക്കോഡ് കൂടി ഒട്ടകപ്പക്ഷിയ്ക്കുണ്ട്.
ഒരു കാലിൽ രണ്ട് കാൽമുട്ടുകളുള്ള ഒരേയൊരു ജീവിയാണ് ഒട്ടകപ്പക്ഷി.
അതായത് രണ്ട് കാലുകളിലുമായി നാല് കാൽമുട്ടുകൾ.
എന്തിനാണ് ഒട്ടകപ്പക്ഷിയ്ക്ക് നാല് കാൽമുട്ടുകൾ എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ കണ്ടെത്തിയിട്ടില്ല കേട്ടോ.
Home BITS N' BYTES