വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി ഓവര്‍സീയര്‍, ഡാറ്റാ എന്ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 18ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പൂര്‍ണ്ണമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഇന്റര്‍വ്യൂ തീയതി ഏതെങ്കിലും കാരണവശാല്‍ അവധിയായാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇന്റര്‍വ്യൂ നടത്തും.