വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥാപനത്തില്‍ ഹോം മാനേജര്‍, വാര്‍ഡന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി എന്നീ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഹോം മാനേജര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്‌റ് (പാര്‍ട്ട് ടൈം) തസ്തികകളിലേക്ക് എം.എസ്.ഡബ്ല്യൂ/ എം.എ സൈകോളജിയാണ് യോഗ്യത. വാര്‍ഡന്‍ ഒഴിവിന് ഏതെങ്കിലും ഡിഗ്രിയും, സെക്യൂരിറ്റി ഒഴിവിന് എസ്.എസ്.എല്‍.സി വിജയവുമാണ് യോഗ്യത. പ്രായപരിധി 18 നും 35 നും മധ്യേ. സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം. അപേക്ഷകള്‍ ജൂണ്‍ 18 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-1 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0491-2531098, 8281899468.

Leave a Reply