ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്‐കുക്ക് സ്റ്റ്യുവാർഡ്) തസ്തികയിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് പാസ്സാകണം. 18 മുതൽ 22 വരെയാണ് പ്രായപരിധി. എഴുത്ത് പരീക്ഷ, കായികക്ഷമതാ പരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
ഉയരം കുറഞ്ഞത് 157 സെ.മീറും അഞ്ച് സെ.മീ നെഞ്ചളവ് വികാസവും ഉണ്ടാകണം. പ്രായത്തിനനുസരിച്ച് തൂക്കം, മികച്ച കാഴ്ച ശക്തി എന്നിവയും വേണം. www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഉദ്യോഗാർഥിയുടെ പാസ്പോർട്സൈസ് ഫോട്ടോ, ഒപ്പ് അപ്ലോഡ് ചെയ്യണം. കേരളമുൾപ്പെടെ വെസ്റ്റേൺ സോണിൽനിന്നുള്ള അപേക്ഷകർക്ക് മുംബൈയിലാണ് പരീക്ഷാകേന്ദ്രം.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 29.