രവി മോഹന്‍
ഡയറക്ടര്‍, ബൈറ്റ്കാറ്റ് ടെക്‌നോളജീസ്
ഒരു ജോലിക്കായുള്ള തിരച്ചില്‍ തുടങ്ങിയോ? കണ്ണുകളും കാതുകളും അവസരങ്ങളെ തേടി തുടങ്ങിയോ? നിങ്ങളുടെ റെസ്യുമെ തയ്യാറാക്കുക എന്നത് കരിയര്‍ സെര്‍ച്ച് പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്, എന്നാല്‍ അത് ആദ്യപടി അല്ല. മികച്ച ഒരു തൊഴില്‍ നേടിയെടുക്കുക എന്നത് തീര്ച്ചയായും ഒരു ശ്രമകരമായ പ്രക്രിയ തന്നെയാണ്. നിങ്ങളുടെ കരിയര്‍ പാത്ത് കണ്ടുപിടിക്കലാണ് ഏറ്റവും ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്. അതിനായി പ്രഥമ പരിഗണന നല്കി കൂടുതല്‍ സമയം ചെലവഴിക്കുക. അല്ലാത്ത പക്ഷം നിങ്ങള്‍ നേടിയെടുത്ത അറിവും നിങ്ങളുടെ പരിശ്രമവും ഫലശൂന്യമായേക്കാം. ഒരു റെസുമേ തയ്യാറാക്കുന്നതില്‍ തുടങ്ങി, ഇന്റര്‍വ്യൂ എന്ന നൂല്പാലത്തിലൂടെ പലകുറി സഞ്ചരിച്ചൊക്കെ വേണം നിങ്ങളുടെ ഏറ്റവും മികച്ച അവസരത്തിലേക്ക് ലാന്ഡ് ചെയ്യാന്‍.
ശ്രമകരമായ ഈ പ്രക്രിയകള്‍ തുടങ്ങുന്നതിനു മുന്പ് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, നിങ്ങളുടെ തോഴിലന്വേഷണമെന്ന കടമ്പ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
നിങ്ങള്‍ക്ക് വേണ്ടത് കൃത്യമായി തിരിച്ചറിയുക
നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിങ്ങളെക്കാള്‍ നന്നായി മറ്റൊരാള്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ, ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ആഗ്രഹങ്ങളേയും ആവശ്യങ്ങളേയും മനസ്സിലാക്കി അവയുടെ ഒരു പട്ടിക തയ്യാറാക്കുക എന്നതാണ്. നിങ്ങളുടെ ചെറുതും വലുതുമായ എല്ലാ പ്രതീക്ഷകളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണം. നിസ്സാരമായ കാര്യങ്ങളാകട്ടെ, എന്തെങ്കിലും പ്രത്യേക ഉത്തരവാദിത്വങ്ങളാകട്ടെ, ഒന്നു പോലും ഒഴിവാക്കാതെ പട്ടികയില്‍ എഴുതുക. എഴുതുമ്പോള്‍ മുന്‍ഗണനാ ക്രമത്തിലാകണം താല്പ്പപര്യങ്ങളെ ചിട്ടപ്പെടുത്തേണ്ടത്.
നിങ്ങള്‍ എഴുതിയ മുഴുവന്‍ താല്പ്പലര്യങ്ങളെയും തൃപ്തിപ്പെടുത്തും വിധം ഒരു ജോലി നിങ്ങള്‍ക്കു ലഭിക്കുമെന്ന് കരുതുകയേ വേണ്ട. പക്ഷേ ഒരു തൊഴിലിനായി അപേക്ഷിക്കുമ്പോഴും അത് തിരഞ്ഞെടുക്കാനുള്ള അവസരമെത്തുമ്പോഴും നിങ്ങള്‍ തയ്യാറാക്കിയ ഈ പട്ടിക ഒരുപാട് ഗുണം ചെയ്യും. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള അവസരമാണോ എന്നും നിങ്ങള്‍ക്ക് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുമോ എന്നും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇങ്ങനെ സാധിക്കുന്നു.
നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നതില്‍ നിന്ന്, നിങ്ങള്‍ക്കറിയാവുന്ന നിരവധി കാര്യങ്ങള്‍ സ്വയം പരിചയപ്പെടാനും നിങ്ങളുടെ കരിയര്‍ കണ്ടെത്താനും സാധിക്കും. നിങ്ങളുടെ കരിയര്‍ പ്ലാനുകള്‍ രൂപപ്പെടുത്താനായി സ്വയം വിലയിരുത്തല്‍ പ്രക്രിയ ആരംഭിക്കുക.
സ്വയം വിലയിരുത്തല്‍ (Self Assessment)
നിങ്ങളുടെ മൂല്യങ്ങള്‍ (Values), താല്‍പ്പര്യങ്ങള്‍ (Interests), വ്യക്തിത്വ സവിശേഷതകള്‍ (Perosnality), വൈദഗ്ധ്യം (Skills) എന്നിവയെ പ്രതിഫലിപ്പിക്കുന്നതിലൂടെ മികച്ച ജീവിത പാതയും ജോലി സാഹചര്യവും കണ്ടെത്താന്‍ സഹായിക്കുന്ന ഉള്‍ക്കാഴ്ച നേടാന്‍ നിങ്ങള്‍ക്കു കഴിയും. സ്വയം വിലയിരുത്തല്‍ ചോദ്യങ്ങള്‍ (Self Assessment Questions) ഉപയോഗിച്ച് നിങ്ങളുടെ കരിയര്‍ സാധ്യതകളെ തിരിച്ചറിയാം. ഇവയ്ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ തന്നെയാണ് കണ്ടെത്തേണ്ടത്.
മൂല്യങ്ങള്‍
നിങ്ങളുടെ മൂല്യങ്ങളുമായി ഒത്തുപോകുന്ന ജോലി വലിയ അളവില്‍ സംതൃപ്തി നല്‍കുന്നു.
- ഒരു കമ്പനിയുടെ മിഷന്‍, വിഷന്‍ എന്നിവ നിങ്ങള്‍ക്ക് പ്രാധാന്യമുള്ള കാര്യമാണോ?
- നിങ്ങളുടെ തൊഴിലും വ്യക്തി ജീവിതവും ഒരു പോലെ കൊണ്ട് പോകുന്നതില്‍ പ്രാധാന്യം നല്‍കുന്നുണ്ടോ?
- നിങ്ങള്‍ എവിടെ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു?ഫ്ലെക്സിബിള്‍ ആയ ജോലി സമയം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
- ജോലിയുടെ സ്വഭാവമനുസരിച്ച് എത്ര ദൂരം വരെ യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും?
താല്പര്യങ്ങള്‍
ജോലിയിൽ സംതൃപ്തിയും, മികവും, വിജയവും നിങ്ങളുടെ താല്പര്യങ്ങളുമായി വളരെ അടുത്ത ബന്ധമാണുള്ളത്. നിങ്ങളുടെ നേട്ടങ്ങള്‍, ശ്രേഷ്ഠമായ പ്രവര്ത്തളനങ്ങള്‍, ഇടപെട്ട പദ്ധതികള്‍ എന്നിവയെല്ലാം പരിഗണിക്കണം.
- കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്ക്ക്ന ലഭിച്ചിട്ടുള്ള നേട്ടങ്ങള്‍, പ്രശംസ, അംഗീകാരങ്ങള്‍ എന്നിവ എന്തൊക്കെയാണ്?
- ആളുകള്‍, ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്ത്ത നങ്ങള്‍ നിങ്ങള്‍ ആസ്വദിക്കാറുണ്ടോ?
- നിങ്ങള്ക്ക്ു ഏറ്റവും സംതൃപ്തി നല്കുബന്നതും ആസ്വദ്യകരമായതും എന്താണ്?
വ്യക്തിത്വ സവിശേഷതകൾ
വ്യക്തിത്വ സ്വഭാവവിശേഷങ്ങൾ തൊഴിൽ സംതൃപ്തിയിലും വിജയത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നു. വ്യക്തിത്വ അസെസ്മെന്റുകള്‍, നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവരുടെതുമായി എങ്ങനെ താരതമ്യം ചെയ്യപ്പെടുന്നു, എങ്ങനെ ജോലിചെയ്യാനാണ് നിങ്ങൾ താൽപ്പര്യപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച നല്കാനന്‍ സഹായിക്കുന്നു.
- നയിക്കുക അല്ലെങ്കില്‍ പിന്തുടരുക, ഇതില്‍ ഏതാണ് നിങ്ങള്‍ താല്പര്യപ്പെടുന്നത്?
- ഒരു ടീമിന്റെപ ഭാഗമായി ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ടോ?
- നിങ്ങള്‍ ഒരു സാധാരണ ദിനചര്യയില്‍ ജോലിചെയ്യാനാണോ അതോ വിത്യസ്തമായ ഷെഡ്യുളുകളില്‍ ജോലി ചെയ്യാനാണോ കൂടുതല്‍ ആഗ്രഹിക്കുന്നത്?
വൈദഗ്ധ്യം (Skills)
നിങ്ങളുടെ സുപ്രധാനമായ കഴിവുകള്‍ കണ്ടെത്തുന്നതിന് മുന്കാാല നേട്ടങ്ങളെ സൂക്ഷ്മമായി അവലോകനം ചെയ്യുക. ആ കഴിവുകളെ നിങ്ങളുടെ കരിയറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ മനസ്സിലാക്കുക. ഒരു മികച്ച ജോലിക്കായുള്ള തിരച്ചിലില്‍ ഈ കഴിവുകളെ നിങ്ങള്ക്ക്ല ഫലപ്രദമായി മാര്ക്കാറ്റ് ചെയ്യാന്‍ സാധിക്കും.
- നിങ്ങളുടെ പ്രധാന കഴിവുകളും ശക്തിയും എന്താണ്?
- നിങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്ന തൊഴില്‍ മേഖലയില്‍ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം എന്തൊക്കെയാണ്?
- എഴുത്ത് അല്ലെങ്കില്‍ വാക്കുകള്‍ ഇതില്‍ ഏത് രീതിയാണ് നിങ്ങള്‍ ആശയ വിനിമയത്തിനു കൂടുതല്‍ താല്പര്യപ്പെടുന്നത്?
- സങ്കീര്ണ്ണനമായ പ്രശ്നങ്ങള്‍ വിശകലനം ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ?
- നിങ്ങൾ സർഗ്ഗാത്മക പ്രവർത്തനങ്ങളും കലാപരമായ പരിശ്രമങ്ങളും ആസ്വദിക്കുന്നുണ്ടോ?
ഈ ചോദ്യങ്ങള്ക്കു ള്ള ഉത്തരങ്ങള്‍, ഒരു പുതിയ കരിയര്‍ ആരംഭിക്കാനായുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഏറെ സഹായകമാകും. നിങ്ങളുടെ താല്പര്യങ്ങളെയും, കഴിവുകളേയും, മൂല്യങ്ങളെയും, വ്യക്തിത്വ സവിശേഷതകളെയും തിരിച്ചറിയുന്നതിലൂടെ, കരിയര്‍ സെര്ച്ച് രംഗത്ത് നിങ്ങളെ വ്യക്തമായ രീതിയില്‍ പൊസിഷന്‍ ചെയ്യാന്‍ സാധിക്കുന്നു.
great