• മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി മൂന്നു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 & 2016 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ മുപ്പതു മുതൽ ജനുവരി പതിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി പതിനാറു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി പതിനെട്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • പോസ്റ്റ് എം എസ്സ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023

2023 ഫെബ്രുവരി ആറ് മുതലാരംഭിക്കുന്ന പോസ്റ്റ് എം എസ്സ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് സപ്ലിമെന്‍ററി പരീക്ഷക്ക് 2023 ജനുവരി ആറ് മുതൽ പതിനാറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി പതിനേഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി പതിനെട്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • മൂന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023

2023 ഫെബ്രുവരി പത്തു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010, 2012 & 2016 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ മുപ്പതു മുതൽ ജനുവരി പതിനാറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി പതിനേഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി പതിനെട്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023

2023 ഫെബ്രുവരി പതിനഞ്ചു മുതലാരംഭിക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീമുകാർക്കും, അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷക്ക് 2023 ജനുവരി പത്തു മുതൽ ഇരുപത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി ഇരുപത്തിനാലു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി ഇരുപത്തഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.