പ്രണയ സ്മാരകമെന്നു കേട്ടാല്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു പേരുണ്ട് -താജ് മഹല്‍. യമുനാനദിയുടെ തീരത്ത് ഷാജഹാന്‍ തന്റെ പ്രിയ പത്നി മുംതാസിനു വേണ്ടി പണി കഴിപ്പിച്ച താജ് മഹലിനു സമാനമായ മറ്റൊരു പ്രണയ സ്മാരകം കൂടെയുണ്ട്.
കഥ നടക്കുന്നത് അർജന്റീനയിലാണ്. പെഡ്രോ മാർട്ടിൻ യുറേറ്റയും അദ്ദേഹത്തിന്റെ പത്നി ഗാർഷ്യേല റൈസോസും ജീവനുതുല്യം സ്നേഹിച്ചു വരികയായിരുന്നു. അങ്ങനെയിരിക്കെ തങ്ങളുടെ കൃഷിനിലത്തിൽ പച്ചപ്പ് നിറഞ്ഞ ഒരു ഗംഭീര വനമായിരുന്നു അവരുടെ ലക്ഷ്യം. ഗാർഷ്യേലയ്ക്ക് ഗിറ്റാറിനോട് അതീവ താല്പ്പര്യമുണ്ടായിരുന്നത് കൊണ്ട് തന്നെ വനത്തിനു ഗിറ്റാരിന്റെ രൂപം നല്‍കാന്‍ ദമ്പതിമാര്‍ തീരുമാനമെടുത്തു. പക്ഷെ 1977 ല്‍ തന്റെ 25ാമത്തെ വയസ്സില്‍ ഗാർഷ്യേല അസുഖം പിടിപെട്ട് മരണപ്പെട്ടു. മരിക്കുമ്പോള്‍ അവര്‍ അഞ്ചാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു.
പ്രിയതമയുടെ മരണത്തിനു രണ്ടുവർഷങ്ങൾക്കു ശേഷം യുറേറ്റയും മക്കളും തങ്ങളുടെ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ തുടങ്ങി. ഗിറ്റാറിന്റെ രൂപത്തിൽ എഴായിരത്തോളം സൈപ്രസ് മരങ്ങൾ ആ ഭൂമിയിൽ നിറഞ്ഞു നില്‍ക്കുന്നു.