AD 193ൽ അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന പെർട്ടിനിക്സിനെ അദ്ദേഹത്തിന്റെ സംരംക്ഷണത്തിനായി നിയോഗിച്ചിരുന്ന പ്രിറ്റോറിയൻ ഗാർഡുകൾ തന്നെ വധിച്ചു. തുടർന്ന് ഈ കലാപക്കൂട്ടം എന്താണ് ചെയ്തതെന്നോ? റോമാ സാമ്രാജ്യത്തിന്റെ ഭരണം ലേലത്തിന് വച്ചു. സെനറ്റർ ആയിരുന്ന ഡിഡിയസ് ജൂലിയാനസ് വൻതുക നൽകി ലേലത്തിൽ വിജയിച്ച് റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
എന്നാൽ വെറും 66 ദിവസമേ ഡിഡിയസിന് ചക്രവർത്തിക്കസേര ആസ്വദിക്കാനായുള്ളു. പെർട്ടിനിക്സിന്റെ ദുര്യോഗം സിഡിയസിനും ഉണ്ടായി. ഡിഡിയസ് ജൂലിയാനസ് വധിക്കപ്പെടുകയായിരുന്നു.