Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ആധുനിക വൈദ്യ ശാസ്ത്ര രംഗത്ത് ഉന്നത പഠനത്തിനും ഗവേഷണത്തിനുമായി 1983 ല്‍ ഒരു യൂണിവേഴ്സിറ്റിയായി തന്നെ പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ് ലഖ്നോയിലെ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് എന്ന സ്ഥാപനം. മെഡിക്കല്‍ കൗൺസില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ സ്ഥാപനം 555 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തില്‍ 29 ഡിപ്പാർട്ടമെന്റുകൾ ഉണ്ട്. പിഎച്ച്ഡി ക്കും ഇവിടെ സൗകര്യമുണ്ട്. ഉത്തർ പ്രദേശ് ഗവർണർ ആണ് ഈ സ്ഥാപനത്തിന്റെ വി.സി.

കോഴ്സുകൾ

എം ഡി കോഴ്സുകൾ – Cardiology, Anaestheology, Microbiology, Nuclear Medicine, Pathology, Radio Diagnosis, Radio Therapy, Transfusion Medicine, Cardio Vascular and Thorasic Surgery എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യാം. എം ബി ബി എസ് ആണ് യോഗ്യത.

ഡി എം കോഴ്സുകൾ

Cardiology, Clinical Immunology, Endocrinology, Gastroenterology, Medical Genetics, Nephrology, Neurology എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്യാം.

എം സി എച്ച് കോഴ്സുകൾ

Cardio Thorasic and Vascular Surgery, Neuro Surgery, Surgical Gastroentrology, Urology, Endocrine & Breast surgery എന്നിവയാണ് സ്പെഷ്യലൈസേഷന്‍.

പോസ്റ്റ് ഡോക്ടറല്‍ സർട്ടിഫിക്കറ്റ് കോഴ്സുകൾ

Blood Component Theory and Apheresis Technology, Cardio Anesthesia, Endocrine Surgery, Infectious Diseases, Neuro Anaesthesia, Neuro Radiology, Nuclear Nephro Urology, Paediatric Gastroentrology, Renal Pathology, Paediatric Endocrinilogy, Critical Care Medicine, Critical Care Nursing, Neuro Ophthalmology എന്നിവയാണ് പഠന സൗകര്യമുള്ള മേഖലകൾ.

Image credit: http://www.sgpgi.ac.in/

പി എച്ച് ഡി

Endocrinology, Gastroentrology, Immunology, Medical Genetics, Microbiology, Neurology, Nuclear Medicine, Pathology, Radiotherapy (Medical Physics), Bio Statistics, Molecular Medicine & Biotechnology, Transfusion Medicine എന്നി ഡിപ്പാർട്ട്മെന്റുകളില്‍ പി എച്ച് ഡിക്ക് അവസരമുണ്ട്.

കൂടാതെ M. Stat, MSc (Biostatistics/Statistics/Applied Statistics) or MCA യും GATE/NET യോഗ്യതയുമുള്ളവർക്ക് ബയോ സ്റ്റാറ്റിസ്റ്റിക്സില്‍ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.
ബയോടെക്നോളജിയില്‍ പോസ്റ്റ് MD/MS കോഴ്സും മെഡിക്കല്‍ ജെനറ്റിക്സ് ഡിപ്പാർട്ട്മെന്റി ല്‍ ലഭ്യമാണ്

പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റേ യും അടിസ്ഥാനത്തിലായിരിക്കും ഓരോ കോഴ്സുകളിലേക്കുമുള്ള പ്രവേശനം. എം ബി ബി എസ് കോഴ്സ് ഇവിടെയില്ല എന്നതൊരു പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങൾക്ക് http://www.sgpgi.ac.in/.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!