മുംബൈ പോർട്ട് ട്രസ്റ്റിന് കീഴിൽ നാഥ്കർണി പാർക്കിലുള്ള എം.ബി.പി.ടി. ഹോസ്പിറ്റലിൽ നഴ്‌സിങ് സിസ്റ്റർ ട്രെയ്നി, ഫാർമസിസ്റ്റ് ട്രെയ്നി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
നേഴ്‌സിങ് സിസ്റ്റർ ട്രെയ്നി തസ്തികയിൽ 25 ഒഴിവുകളാണുള്ളത്. പ്ലസ് ടു / തത്തുല്യം, മഹാരാഷ്ട്ര നഴ്സ് ആൻഡ് മിഡ്‌വൈവ്സ് ആൻഡ് ഹെൽത്ത് വിസിറ്റേഴ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഉണ്ടാകണം. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. 10,000 രൂപയാണ് ശമ്പളം.
ഫാർമസിസ്റ്റ് ട്രെയ്നി തസ്തികയിൽ 5 ഒഴിവുകളുണ്ട്. പ്ലസ് ടു, ഫാർമസിസ്റ്റ് രജിസ്ട്രേഷൻ, ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. 10,000 രൂപ ശമ്പളം ലഭിക്കും. രണ്ടു തസ്തികകളിലും 20 മുതൽ 30 വയസ്സ് വരെ പ്രായമുളളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.mumbaiport.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5.