ഡൽഹി സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലയറി സയൻസസിൽ 398 ഒഴിവുകളുണ്ട്. ഇതിൽ 293 ഒഴിവുകൾ നഴ്സിങ് തസ്തികകളിലാണ്. അധ്യാപക തസ്തികകളിൽ 45 ഒഴിവുകളാണുള്ളത്. റസിഡന്റ് തസ്തികകളൊഴികെയുള്ളവ കരാർ നിയമനങ്ങളാണ്. നാല് വർഷത്തേക്കാണ് നിയമനം. ഒരുവർഷത്തെ പ്രൊബേഷനുണ്ട്.
ജൂനിയർ എക്സിക്യുട്ടീവ് നഴ്സ് – 118, യോഗ്യത: ബി.എസ്സി. നഴ്സിങ്. പ്രായപരിധി: 30 വയസ്സ്. എക്സിക്യുട്ടീവ് നഴ്സ് – 74 യോഗ്യത: ബി.എസ്സി. നഴ്സിങ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്. ജൂനിയർ നഴ്സ് – 99 യോഗ്യത: ബി.എസ്സി. നഴ്സിങും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്സി. നഴ്സിങ് (ഹെപ്പറ്റോളജി). പ്രായപരിധി: 33 വയസ്സ്. നഴ്സ് – 1 യോഗ്യത: ബി.എസ്സി. നഴ്സിങും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്സി. നഴ്സിങും (ഹെപ്പറ്റോളജി/ലിവർ ക്രിട്ടിക്കൽ കെയർ/ലിവർ പ്ലാന്റേഷൻ) മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 35 വയസ്സ്. അസിസ്റ്റന്റ് മാനേജർ (നഴ്സ്) – 1 യോഗ്യത: ബി.എസ്സി. നഴ്സിങും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്സി. നഴ്സിങും (ഹെപ്പറ്റോളജി/ലിവർ ക്രിട്ടിക്കൽ കെയർ/ലിവർ പ്ലാന്റേഷൻ) അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 45 വയസ്സ്. മറ്റ് ഒഴിവുകൾ: സീനിയർ പ്രൊഫസർ – 2, പ്രൊഫസർ – 5, അഡീഷണൽ പ്രൊഫസർ – 2, അസോസിയേറ്റ് പ്രൊഫസർ – 15, അസിസ്റ്റന്റ് പ്രൊഫസർ – 21, കൺസൾട്ടന്റ് – 9, സീനിയർ റസിഡന്റ് – 15, റസിഡന്റ് മെഡിക്കൽ ഓഫീസർ – 2, ജൂനിയർ റസിഡന്റ് – 10, ഇൻസ്ട്രക്ടർ (റിസർച്ച്) – ബയോ ഇൻഫോമാറ്റിക്സ് – 1, ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 1, ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 1, മാനേജർ – 3, ഡെപ്യൂട്ടി മാനേജർ – 2, സീനിയർ എക്സിക്യുട്ടീവ് – 2, എക്സിക്യുട്ടീവ് – 3, ജൂനിയർ ന്യൂട്രീഷനിസ്റ്റ് – 2, ജൂനിയർ എക്സിക്യുട്ടീവ് – 4, ചീഫ് ടെക്നിക്കൽ എക്സിക്യുട്ടീവ് – 1, ടെക്നിക്കൽ എക്സിക്യുട്ടീവ് – 1, അസിസ്റ്റന്റ് പ്രോഗ്രാമർ – 2, ട്രാൻസ്പ്ളാന്റ് കോ-ഓർഡിനേറ്റർ – 1. വിശദവിവരങ്ങൾ www.ilbs.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം. അപേക്ഷാഫീസ്: 590 രൂപ. എസ്.സി./എസ്.ടി. വിഭാഗക്കാർ, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് 118 രൂപയാണ് ഫീസ്. ഭിന്നശേഷിക്കാർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!