അർദ്ധ സൈനിക വിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 101 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് സി – നോൺ ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ) തസ്തികയാണിത്. ജൂഡോ, റെസ്ലിങ്, വെയ്റ് ലിഫ്റ്റിങ്, ഫുട്ബോൾ,ബോക്സിങ്, ആർച്ചറി, ജിംനാസ്റ്റിക്സ്, കബഡി, അത്ലറ്റിക്സ്, റൈഫിൾ ഷൂട്ടിംഗ്, അക്വാറ്റിക്സ്, കരാട്ടെ, വോളീബോൾ തായ്‌ക്വോണ്ടോ, ഇക്വസ്ട്രിയൻ, വാട്ടർ സ്പോർട്സ്, സ്കീയിങ് എന്നീ കായികയിനങ്ങളിൽ മികവ് തെളിയിച്ച സ്ത്രീ -പുരുഷന്മാർക്ക് അപേക്ഷിക്കാം.
ഒഴിവുകൾ നിലവിൽ താത്കാലികമാണെങ്കിലും പിനീട് സ്ഥിരപ്പെടാം. സെലക്ഷൻ ട്രയൽസ്, ശാരീരികക്ഷമതാ പരിശോധന, രേഖാ പരിശോധന,വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 21,700 മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും. https://recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‍ഞാപനത്തിൽ നിന്ന് പ്രായം, യോഗ്യത, ഫീസ് അടയ്ക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. അപേക്ഷ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുവാൻ 01124369482 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13.