തൃശ്ശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍മാരുടെ 100 ഒഴിവുകള്‍. ഇതിനായി നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഓഫീസറായി നിയമിക്കും. 3.50 ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്.

ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബംഗളൂരുവിലെ മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വ്വീസസിന്റെ കാമ്പസില്‍ 8 മാസം താമസിച്ചു പഠിക്കണം. ജൂലൈ ഏഴിനാണ് പരീക്ഷ.

60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത.1993 ജനുവരി ഒന്നിനും 1998 ഡിസംബര്‍ 31 ഉം ഇടയില്‍ ജനിച്ചവരായിരിക്കണം. അപേക്ഷാഫീസ് 800 രൂപ. എസ്.സി. / എസ്.ടിക്ക് 200 രൂപ മതി. www.southindianbank.com എന്ന വെബ് സൈററില്‍ ജൂണ്‍ 27നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരം വെബ് സൈറ്റില്‍.

Leave a Reply