ഇൻറലിജൻസ് ബ്യുറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (എക്സിക്യുട്ടീവ്) തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരത്ത് 49 ഒഴിവുകളുണ്ട്.ജനറൽ സെൻട്രൽ സർവീസിൽ ഗ്രൂപ് സി നോൺ ഗസറ്റഡ് തസ്തികയാണിത്.

എസ്.എസ്.എൽ.സി./ തത്തുല്യം, ഒഴിവുള്ള ബ്യൂറോകളിലെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. തിരുവനന്തപുരത്തെ ഒഴിവുകൾക്ക് മലയാളം അറിഞ്ഞിരുന്നാൽ മതി.  ഇൻറലിജൻസ് ജോലികളില് ഫീൽഡ് പരിചയം അഭിലഷണീയം.27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. 2018 നവംബർ 10 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.പരീക്ഷാഫീസ് 50 രൂപ. www.mha.gov.in അല്ലെങ്കിൽ www.ncs.gov.in എന്ന വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കണം.ഏതെങ്കിലും ഒരു സബ്സിഡിയറി  ഇൻറലിജൻസ് ബ്യൂറോയിൽ മാത്രമേ അപേക്ഷ നൽകാവൂ.അപ്രകാരം തിരഞ്ഞെടുക്കുന്ന ബ്യൂറോയിലെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കുകയും വേണം.ഒന്നിലേറെ അപേക്ഷകൾ നൽകുന്നത് അപേക്ഷ നിരസിക്കാൻ കാരണമാകും. ഓൺലൈൻ അപേക്ഷിച്ച രെജിസ്ട്രേഷൻ സ്ലിപ് സൂക്ഷിച്ചു വെയ്ക്കേണ്ടതാണ്.പ്രായ ഇളവ്, അപേക്ഷാ ഫീസ് ഇളവ്, സംവരണം, പരീക്ഷാ സ്കീം, ഓൺലൈൻ അപേക്ഷാ വിധം തുടങ്ങിയ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!