• മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി ഒൻപതു മുതലാരംഭിക്കാനിരുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി ഇരുപത്തിമൂന്നിലേക്കു മാറ്റി പുനഃക്രമീകരിച്ചു. പരീക്ഷക്ക് പിഴ കൂടാതെ ഓൺലൈനായി ജനുവരി നാല് വരെ രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി അഞ്ചു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി ആറു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

2023 ജനുവരി പതിനൊന്നു മുതലാരംഭിക്കാനിരുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി ഇരുപത്തഞ്ചിലേക്കു മാറ്റി പുനഃക്രമീകരിച്ചു. പരീക്ഷക്ക് പിഴ കൂടാതെ ഓൺലൈനായി ജനുവരി നാല് വരെ രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി ആറു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി ഒൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.