അട്ടപ്പാടി, പാലക്കാട്, ശ്രീകൃഷ്ണപുരം, ചിറ്റൂർ, മലമ്പുഴ, പട്ടാമ്പി, ആലത്തൂർ എന്നീ ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സ നൽകുന്നതിന് വെറ്ററിനറി സർജന്മാരുടെ സഹായത്തിനായി അറ്റൻഡർമാരെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര് 25ന് രാവിലെ 11ന് പാലക്കാട് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേമ്പറിൽ നടക്കും. പരമാവധി 179 ദിവസത്തേയ്ക്കാണ് നിയമനം.

താല്പര്യമുള്ളവർ യോഗ്യതാ സാക്ഷ്യപത്രം, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവയുൾപ്പടെ മറ്റു ബന്ധപ്പെട്ട രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. ഒഴിവുള്ള ബ്ലോക്കുകളിലെ താമസക്കാരാകണം അപേക്ഷകർ. ദിവസവേതനം 350 രൂപ. രാത്രികാല സേവനത്തിന് തിരഞ്ഞെടുക്കുന്നവർ ബന്ധപ്പെട്ട ബ്ലോക്കിലെ മൃഗാശുപത്രിയിൽ വൈകുന്നേരം 6 മണി മുതൽ പിറ്റേന്ന് രാവിലെ 6 മണി വരെ സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡപ്രകാരം ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!