കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

15ന് രാവിലെ 11ന് ഇടുക്കി, തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ കോപ്പി, ഫോട്ടോകോപ്പി എന്നിവ സഹിതം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2913212 എന്ന നമ്പറിൽ ബന്ധപ്പെടുക. എല്ലാ തസ്തികയിലും 25നും 45 വയസ്സിനും ഇടയിലാണ് പ്രായപരിധി.

സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയില്‍ എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി)/എം.എ(സൈക്കോളജി)/എം.എസ്.സി(സൈക്കോളജി)എന്നിവയാണ് യോഗ്യതകള്‍.  12,000 രൂപ പ്രതിമാസം വേതനം ലഭിക്കും.

സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയില്‍ എം.എസ്.സി/എം.എ(സൈക്കോളജി) യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യതകള്‍. അതിനു 7,000 രൂപ പ്രതിമാസം വേതനം ലഭിക്കും. സെക്യൂരിറ്റിക്ക് എസ്.എസ്.എല്‍.സി യാണ് യോഗ്യത. അതിനു 7,500 രൂപ പ്രതിമാസം വേതനം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!