കൊച്ചി: ജില്ലയിലെ കൂവപ്പടി, വടവുകോട്, ആലങ്ങാട്, കോതമംഗലം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളിലും കോതമംഗലം, പിറവം, കളമശേരി മുനിസിപ്പാലിറ്റികളിലും എസ്.സി പ്രൊമോട്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും മധ്യേ പ്രായമുളളവരുമായ പട്ടികജാതി വിഭാഗക്കാര്‍ക്കും, എസ്.എസ്.എല്‍.സി യോഗ്യതയുളള 40 നും 50 നും മധ്യേ പ്രായമുളള സാമൂഹ്യ പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗക്കാര്‍ക്കും നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം.
എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനവുമായ ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കക്ഷികളായിട്ടുളള എസ്.സി പ്രൊമോട്ടര്‍മാരുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തത്കാലം നിയമനം ഉണ്ടായിരിക്കുന്നതല്ല. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും പില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോണ്‍ 0484-2422256)അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ ഓഫീസുമായോ ബന്ധപ്പെടണം.
പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 10-ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഡിസംബര്‍ 13-ന് രാവിലെ 10.30-ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടിക്കാഴ്ചയ്ക്ക് പ്രത്യേക അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല.