കേന്ദ്രജലവിഭവ മന്ത്രാലയം നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട് മൂന്നാംഘട്ടം രണ്ട് പ്രൊജക്ട് സ്റ്റാഫുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പാക്കുന്ന മാപ്പിംഗ് ഓഫ് ഗ്രൗണ്ട് വാട്ടര്‍ ക്വാളിറ്റി ഇന്‍ ദ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റ് ഓഫ് എറണാകുളം ഡിസ്ട്രിക്റ്റ് എന്ന പഠനത്തോടനുബന്ധിച്ചാണ് ഈ ഒഴിവുകള്‍.

പ്രൊജക്ട് സ്റ്റാഫിന് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം വേണം. അത്യന്താധുനിക അനലിറ്റിക്കല്‍ ഉപകരണം കൈകാര്യം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുണ്ടാവണം. പ്രൊജക്ട് സ്റ്റാഫിന് എംഎസ്‌സി/എം.ടെക്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്/എന്‍ജിനിയറിംഗ്, ജിഐഎസ്, മാപ്പിംഗ് ആന്‍ഡ് മോഡലിംഗ്, സ്റ്റാറ്റിസ്റ്റിക്കല്‍ അനലിസ്റ്റ് ഓഫ് ഡേറ്റ, ഡേറ്റ പ്രൊസസിംഗ് ആന്റ് ഇന്റര്‍പ്രെട്ടേഷന്‍ എന്നിവയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത.

2018 ഒക്‌ടോര്‍ 31ന് ല്‍ 40 വയസായിരിക്കണം. പ്രതിമാസം ഇരുപത്തയ്യായിരം രൂപ സഞ്ചിത വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ 30ന് രാവിലെ 11ന് തിരുവനന്തപുരം അമ്പലമുക്കിലെ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറേറ്റില്‍ (ജലവിജ്ഞാനഭവനില്‍) സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി ഇന്റര്‍വ്യൂവിനെത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!