മലപ്പുറം ജില്ലയില്‍ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബദലീ വര്‍ക്കര്‍മാരുടെ 50 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.സി (അഞ്ച്), ഓപ്പണ്‍ (25), മുസ്ലീം (അഞ്ച്), എല്‍.സി/ഏഐ (രണ്ട്), ഒ.ബി.സി (നാല്), ഇ.ടി.ബി (നാല്), ധീവര (ഒന്ന്), എസ്.ഐ.യു.സി നാടാര്‍ (ഒന്ന്), വിശ്വകര്‍മ്മ (ഒന്ന്), എസ്.ടി.ബി (ഒന്ന്), അദര്‍ ക്രിസ്ത്യന്‍ (ഒന്ന്). എന്നിങ്ങനെയാണ് ഒഴിവുകള്‍. ഏഴാം ക്ലാസ് പാസായിരിക്കണം. സ്ത്രീകളും ഭിന്നശേഷിക്കാരും യോഗ്യരല്ല.
ടെക്സ്റ്റയില്‍സ് മില്‍ വര്‍ക്കര്‍ ടു റണ്‍ കാര്‍ഡിംഗ്/ഡ്രോയിംഗ്/കോമ്പര്‍/ സിംപ്ലെക്‌സ്/കോണ്‍ വൈന്‍ഡിംഗ് മെഷീന്‍സ് ഇന്‍ എ ടെക്റ്റയില്‍സ് എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ മുന്‍പരിചയം വേണം. പ്രായം 2018 ജനുവരി ഒന്നിന് 18 – 41 നും ഇടയ്ക്ക് ആയിരിക്കണം. (നിയമാനുസൃത വയസ്സിളവ് ബാധകമാണ്). 14085 വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ 27ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.