ആർമിയിലും നേവിയിലും എയർഫോഴ്‌സിലുമൊക്കെ ഒരു ജോലിയാണ് സ്വപ്നമെങ്കിൽ എൻ ഡി എ എക്‌സാം കഴിഞ്ഞതിനു ശേഷമുള്ള എസ് എസ് ബി ഇന്റർവ്യൂ ക്രാക്ക് ചെയ്യാനുള്ള പരിശീലനങ്ങൾ നിങ്ങൾ എത്രയും പെട്ടെന്ന് തുടങ്ങേണ്ടതുണ്ട്. അഞ്ച് ദിവസങ്ങളിലായാണ് ഇന്റർവ്യൂ നടക്കുന്നത് എന്നറിയാമല്ലോ. ഒന്നാം ദിനത്തിലെ സ്ക്രീനിംഗ് ടെസ്റ്റിന് ശേഷമാണ് യഥാർത്ഥ പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. രണ്ടാം ദിനത്തിൽ പ്രായോഗിക പരീക്ഷകൾ തുടങ്ങുകയായി. മൂന്ന്, നാല് ദിവസങ്ങളിൽ രണ്ടാം ദിവസം നടന്ന ടെസ്റ്റുകളുടെ ബാക്കിയാണ് നടക്കുന്നത്. 

3 ,4 ദിവസങ്ങളിലെ പ്രോസസുകളിലേക്ക്, ടാസ്കുകളിലേക്ക് വരാം.

മൂന്നാം ദിനത്തിന്റെ തുടർച്ചയാണ് നാലാം ദിവസവും, ഈ രണ്ട് ദിവസങ്ങളിലെ ടാസ്കുകളെ ജി ടി ഒ ടാസ്കുകൾ എന്നാണ് പറയുന്നത്. എസ് എസ് ബി ഇന്റർവ്യൂവിന്റെ ഏറ്റവും ഇന്ററസ്റ്റിംഗ് പാർട്ട് ഇതാണ്. ഈ പാർട്ടിലെ ഒട്ടുമിക്ക ടാസ്കുകളും ഗ്രൂപ്പ് ടാസ്കുകളാണ്. ഇവിടെ ഓരോ കാന്റിഡേറ്റിന്റെയും ടീം വർക്ക് എബിലിറ്റി, ഗ്രൂപ്പ് പെർഫോമൻസ് ക്വാളിറ്റി ഇവയൊക്കെയാണ് ജഡ്ജ് ചെയ്യുന്നത്.

ജി ടി ഓ ടാസ്കുകൾ എന്നാൽ ഔട്ഡോർ ടാസ്കുകളുടെ ഒരു സീരീസ് തന്നെയാണ്. അവയേതൊക്കെയാണ് എന്ന് വൺ ബൈ വൺ ആയി പറഞ്ഞുപോകാം. 

ഗ്രൂപ്പ് ഡിസ്കഷൻ അഥവാ ജി ഡി

ക്യാൻഡിഡേറ്റ്‌സിനെ എട്ട് മുതൽ പത്ത് അംഗങ്ങൾ വരെയുള്ള ഗ്രൂപ്പുകളായി തിരിച്ചതിനു ശേഷമാണ് ഗ്രൂപ്പ് ഡിസ്കഷൻ ആരംഭിക്കുന്നത്. രണ്ട് വിഷയങ്ങളിലാണ് ജി ഡി നടക്കുക. അതിൽ  ഒരു വിഷയം ചൂസ് ചെയ്യാൻ കാന്റിഡേറ്റിനു അവസരമുണ്ടാകും. രണ്ടാമത്തെ വിഷയം ജി ടി ഓ ഓഫീസറുടെ നിർദേശപ്രകാരമുള്ളതായിരിക്കും. 15 മുതൽ 20 മിനുട്ട് വരെ സമയമാണ് ലഭിക്കുക. തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ നൽകിയ സമയത്തിനുള്ളിൽ ക്രമീകരിച്ച് അവതരിപ്പിക്കുകയാണ് ചെയ്യേണ്ടത്. 

ഗ്രൂപ്പ് പ്ലാനിങ് എക്‌സർസൈസ് അഥവാ ജി പി ഇ

ഈ ടാസ്കിന് മിലിറ്ററി പ്ലാനിങ് എക്സർസൈസ് എന്നൊരു പേര് കൂടിയുണ്ട്. നൽകിയിരിക്കുന്ന പ്രോബ്ലെത്തിന് എല്ലാ ക്യാൻഡിഡേറ്റ്‌സും സൊല്യൂഷൻ എഴുതുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം 12 മുതൽ 20 മിനുട്ട് വരെ നീളുന്ന സമയത്തിനുള്ളിൽ ഗ്രൂപ്പ് ഡിസ്കഷന് നടത്തി കോമൺ സൊല്യൂഷനിലേക്കെത്തണം. അത് കഴിഞ്ഞാൽ നോമിനേറ്റ് ചെയ്യപ്പെടുന്ന ഒരാൾക്ക് മാപ്പിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ അവരുടെ പ്ലാനിങ് ജി ടി ഓ ഓഫീസർക്ക് മുന്നിൽ അവതരിപ്പിക്കാം. 

പി ജി ടി അഥവാ പ്രോഗ്രസിവ് ഗ്രൂപ്പ് ടാസ്ക്

ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും ചേർന്ന്, നൽകിയിട്ടുള്ള 4 ഒബ്‌സ്റ്റക്കിൾസ് മറികടക്കുക എന്നതാണ് ടാസ്ക്. ടാസ്ക് ചെയ്യാൻ റോപ്പ്, പ്ലാങ്ക്, വുഡ് ലോഗ് പോലുള്ള ഹെല്പിങ് മെറ്റിരിയൽസ് ഉപയോഗിക്കാൻ കഴിയും. ഓരോ ഘട്ടത്തിലും ഡിഫിക്കല്റ്റി ലെവൽ കൂടി വരും. അകെ 45 മിനുട്ട് സമയമാണ് ലഭിക്കുക. അതിനുള്ളിൽ ടാസ്ക് കമ്പ്ലീറ്റ് ചെയ്തിരിക്കണം. ഇതൊരു ഫുൾ ഗ്രൂപ്പ് ആക്ടിവിറ്റി ആണ്, അതുകൊണ്ട് തന്നെ നിർദ്ദേശിച്ചിട്ടുള്ള കളർ കോഡ് റൂൾസ് പോലുള്ളവ കൃത്യമായി ഫോളോ ചെയ്തിരിക്കണം. 

ഹാഫ് ഗ്രൂപ്പ് ടാസ്ക് അഥവാ എച്ച് ജി ടി

ഗ്രൂപ്പിനെ വീണ്ടും രണ്ടായി ഡിവൈഡ് ചെയ്യുന്നതുകൊണ്ടാണ് ഹാഫ് ഗ്രൂപ്പ് ടാസ്ക് എന്ന് വിളിക്കുന്നത്. ഒരു സിംഗിൾ ഒബ്‌സ്റ്റക്കിൾ 15 മിനുട്ട് സമയത്തിനുള്ളിൽ ഗ്രൂപ്പ് വൈസ് ക്രോസ് ചെയ്യുക എന്നതാണ് ടാസ്ക്. ഇവിടെ ഗ്രൂപ്പ് മെമ്പേഴ്സിന്റെ എണ്ണം കുറവായതുകൊണ്ട് തന്നെ ഓരോരുത്തർക്കും തങ്ങളുടെ പൊട്ടൻഷ്യൽ കാണിക്കാൻ അവസരം ലഭിക്കും. 

കമാൻഡ് ടാസ്ക്

ഒരേ സമയം 3 പേരാണ് ഈ ടാസ്കിൽ ഉണ്ടാവുക. ഒരാൾ കമാൻഡിങ് ഓഫീസർ ആയും, മറ്റ്‌ രണ്ട് പേർ അയാളുടെ സബോർഡിനേറ്റ്സ് ആയും ഉണ്ടാവും. ഒബ്‌സ്റ്റക്കിൾ ക്രോസ് ചെയ്യുകയാണ് ഇവിടെയും ചെയ്യേണ്ടത്. സബോർഡിനേറ്റ്സ് ആയി വേണ്ട 3 പേരെ ഗ്രൂപ്പിൽ നിന്നും കാന്റിഡേറ്റിന് ചൂസ് ചെയ്യാം. ക്യാൻഡിഡേറ്റ്‌സിന്റെ കമാൻഡിങ് പവർ, ലീഡിങ് എബിലിറ്റി ഒക്കെയാണ് ഇവിടെ ജഡ്ജ് ചെയ്യുന്നത്. കമാൻഡിങ് ഓഫീസർ ആവാനുള്ള അവസരം എല്ലാ കാൻഡിഡേറ്റ്‌സിനും ലഭിക്കും. 

ഗ്രൂപ്പ് ഒബ്സ്റ്റക്കിൾ റേസ് അല്ലെങ്കിൽ സ്‌നേക് റേസ്

ഈ ഒരു ടാസ്കിൽ ഓരോ ഗ്രൂപ്പിനും പാമ്പിന്റെ രൂപത്തിലും ഭാവത്തിലുമുള്ള ഒരു കയർ കയ്യിൽ ഹോൾഡ് ചെയ്യേണ്ടതായിട്ടുണ്ട്. പാമ്പിനെയും കൊണ്ട് ആകെ 6 ഒബ്‌സ്റ്റക്കിൾസ് ക്രോസ് ചെയ്യണം. ഒരേ സമയം 3 പേർ നിർബന്ധമായും പാമ്പിനെ ഹോൾഡ് ചെയ്തിരിക്കണം. റെയ്സിനിടയിൽ റൂൾസ് ഫോളോ ചെയ്യണ്ടത് നിർബന്ധമാണ്. ഏറ്റവും ആദ്യം പാമ്പുമായി ഫിനിഷിങ് ലൈൻ ക്രോസ് ചെയ്യുന്നവരായിരിക്കും വിജയികൾ. 

ഇന്റിവിജ്വൽ ലെക്ച്ചറേറ്റ് 

പേരുപോലെ തന്നെ ക്ലാസെടുക്കുകയാണ് വേണ്ടത്. ഒരു കാർഡിൽ 4 ടോപ്പിക്കുകൾ ഓരോ കാന്റിഡേറ്റിനും നൽകും. അതിൽ നിന്നും ഇഷ്ടമുള്ള ഒരു ടോപ്പിക്ക് സെലക്ട് ചെയ്ത് ക്ലാസെടുക്കണം. അഞ്ച് മിനുട്ട് സമയം പ്രിപ്പെയർ ചെയ്യാനും 3 മിനുട്ട് ക്ലാസെടുക്കാനുമായി ലഭിക്കും. വിഷയത്തിലുള്ള അറിവും, അത് പ്രേസന്റ് ചെയ്യാനുള്ള കഴിവുമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. 

ഇന്റിവിജ്വൽ ഒബ്സ്റ്റക്കിൾസ് ടാസ്ക് അഥവാ ഐ ഒ ടി

ഇതുമൊരു ഇന്റിവിജ്വൽ ടാസ്ക് ആണ്. തന്നിരിക്കുന്ന 10 ഒബ്‌സ്റ്റക്കിൾസ് അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ ക്രോസ് ചെയ്യണം. പ്ലാനിങ്ങും ആക്ഷനുമൊക്കെ പെട്ടെന്ന് വിത്തിൻ മിനുട്സ് തനിച്ച് ചെയ്യാനുള്ള കഴിവാണ് ഇവിടെ പരിശോധിക്കുന്നത്. 

ഫൈനൽ ഗ്രൂപ്പ് ടാസ്ക് അഥവാ എഫ് ജി ടി

ജി ടി ഓ സീരിസിലെ അവസാനത്തെ ഗ്രൂപ്പ് ടാസ്ക് ആണിത്. സ്വന്തം പൊട്ടൻഷ്യൽ എത്രത്തോളമുണ്ടെന്ന് കാണിക്കാൻ ഓരോ കാന്റിഡേറ്റിനും കിട്ടുന്ന അവസാന ചാൻസ്. ടാസ്ക് കമ്പ്ലീറ്റ് ചെയ്യാൻ 10 മുതൽ 20 മിനുട്ട് വരെ സമയമാണ് ലഭിക്കുക.

ഇത്രയുമാണ് എസ് എസ് ബി ഇന്റർവ്യൂവിന്റെ 3, 4 ദിവസങ്ങളിൽ നടക്കുന്ന ജി ടി ഓ ടാസ്കുകളുമായി ബന്ധപ്പെട്ട വിവങ്ങൾ. ഓരോ വ്യക്തിയുടെയും കമ്പ്ലീറ്റ് ജഡ്ജ്മെന്റ് നടക്കുന്നത് ഈ ദിവസങ്ങളിലാണ്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ വളരെ ഇമ്പോർട്ടന്റ് ആണ്, അതെ പോലെ ഇന്റെരെസ്റ്റിംഗുമാണ്. (References: 5- Day SSB Interview Procedure-A complete Guide)

Read More : എസ് എസ് ബി ഇന്റർവ്യൂ; അഞ്ചാം ദിനത്തിൽ എന്ത് സംഭവിക്കും?