പട്ടികജാതി വികസന വകുപ്പിന് കീഴില്‍  കുഴല്‍മന്ദം ചന്തപുര ഇ.പി ടവര്‍ കെട്ടിടത്തിലുളള ഗവ.പ്രീഎക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍  യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്/ ബിരുദ തല പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം നടക്കും. അംഗീകൃത സര്‍വകലാശാല ബിരുദം/തത്തുല്യ യോഗ്യതയുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി  വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.

താല്‍പര്യമുളളവര്‍ ജാതി, വരുമാനം(ഒ.ബി.സികാര്‍ക്ക് മാത്രം) വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്‍റെ  പകര്‍പ്പ് സഹിതം പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ഗവ.പ്രീഎക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ നല്‍കണം. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ദൂരപരിധിക്ക് വിധേയമായി സ്റ്റൈപന്‍റ് ലഭിക്കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്‍റെ പകര്‍പ്പും ജില്ലാ/ബ്ലോക്ക/് നഗരസഭ/പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ട്രെയ്നിങ് സെന്‍റര്‍ പ്രിന്‍സിപ്പലില്‍ നിന്നറിയാം. ഫോണ്‍: 04922-273777