കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളില്‍പ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സുമന്നതി) നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കിമുകളിലെ 2018 -19 വര്‍ഷത്തേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

ഹയര്‍ സെക്കന്‍ണ്ടറി, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ (ഐ.സി.ഡബ്‌ളിയു.എ), സി.എസ്, ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഗവേഷക വിഭാഗം (പി.എച്ച്.ഡി, എം.ഫില്‍), ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും, മെഡിക്കല്‍/എന്‍ജിനിയറിംഗ് (ബിരുദം ആന്റ് ബിരുദാനന്തര ബിരുദം) സിവില്‍ സര്‍വീസ്, ബാങ്ക്/പി.എസ്.സി/യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷാ പരിശിലനത്തിനുള്ള ധനസഹായവുമാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!