കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 അധ്യായന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.സി പരീക്ഷകളില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളുടെയും ഡിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറല്‍ നെഴ്‌സിന് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ അവസാന വര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയിട്ടുള്ളവരില്‍ നിന്നും വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ നവംബര്‍ 30ന് വൈകുന്നേരം മൂന്നിനകം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0483 2732001.