കൊച്ചി: 2018-19 സാമ്പത്തികവര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍  നടപ്പാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് എറണാകുളം തമ്മനത്ത് സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നവംബര്‍ 29-ന് രാവിലെ 11- മുതല്‍ കൂടിക്കാഴ്ച നടത്തുന്നു.

ഫീമെയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (ആയുര്‍വേദം) (താത്കാലിക തസ്തിക) യോഗ്യത ഡിഎഎംഇ യില്‍ നിന്നും ലഭിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. പ്രായം 20-40. ഫീമെയില്‍ തെറാപ്പിസ്റ്റുമാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും ഒരു പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2335592.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!