കേന്ദ്ര പൊതുമേഖലാ സംരംഭമായ സെൻട്രൽ വെയർ ഹൌസിംഗ് കോർപ്പറേഷനിലേക്ക് മാനേജർ തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു. 46 ഒഴിവുകളുണ്ട്.

ജനറൽ മാനേജർ-2 , ജനറൽ മാനേജർ (ടെക്നിക്കൽ)-1, സെക്രട്ടറി-1, ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ)-2, ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ)-4, ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) – 3, സൂപ്രണ്ടിങ് എൻജിനീയർ -1, അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ) – 8, അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ)- 4, അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്) – 1, മാനേജർ (ജനറൽ)-6 , എക്സിക്യൂട്ടീവ് എൻജിനീയർ- 9 എന്നിങ്ങനെയാണ് ഒഴിവുകൾ. ജനറൽ, ഓ.ബി.സി.വിഭാഗക്കാരായ പുരുഷ ഉദ്യോഗാർഥികൾക്ക് 800 രൂപയും, എസ്.സി. / എസ്.ടി. വിഭാഗക്കാർ, അംഗപരിമിതർ, വിമുക്തഭടർ, വനിതകൾ എന്നിവർക്ക് 200 രൂപയുമാണ് അപേക്ഷാഫീസ്.

സെൻട്രൽ വെയർ ഹൌസിംഗ് കോർപ്പറേഷന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ്/ ബാങ്കേഴ്സ് ചെക്ക്/ പേ ഓർഡർ ആയിട്ടാണ് ഫീസടയ്‌ക്കേണ്ടത്. http://www.cewacor.nic.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫോറത്തിന്റെ മാതൃകപ്രകാരം അപേക്ഷ തയ്യാറാക്കി അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം The Group General Manager, (Personnel), Central Ware Housing Corporation, Warehousing Bhawan, 4/1 Siri Institutional Area, August Kranthi Marg, Hauz Khas, New Delhi – 110016 എന്ന വിലാസത്തിൽ തപാൽ ചെയ്തു അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 1.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!