കോവിഡിന് ശേഷം വളരെ ട്രെൻഡിങ് ആയ മേഖലയാണ് മെഡിക്കൽ കോഡിങ്. നിരവധി വിദ്യാർത്ഥികളാണ് ഈ ഒരു മേഖലയിലേക്ക് കടന്നുവരുന്നത്. വേഗത്തിൽ പഠിച്ച് വേഗത്തിൽ ജോലി നേടാം എന്നതാണ് മെഡിക്കൽ കോഡിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ തന്നെ ഈ ഒരു രംഗത്ത് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുടെ എണ്ണവും വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് അസാപ് കേരള സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിങ് ആൻഡ് ബില്ലിംഗ് എന്ന പ്രോഗ്രാമുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. സമ്പൂർണ ഓൺലൈൻ കോഴ്സ് ആണിത്. 60 % മാർക്കോടുകൂടിയ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 254 മണിക്കൂർ. അകെ കോഴ്സ് ഫീ : 28733 രൂപ.

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന 70 % ഉദ്യോഗാർത്ഥികൾക്കും അസാപ് കേരള ജോലി ഉറപ്പ് നൽകുന്നുണ്ട്. കൂടാതെ കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ടിന്റെ സഹായത്തോടെ എറണാകുളം ജില്ലയിലെ വനിതകൾക്കായി സ്കോളർഷിപ്പ് പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്. മറ്റ് ഉദ്യോഗര്തികൾക്ക് സ്കിൽ ലോൺ സൗകര്യവും ലഭിക്കും.

മെഡിക്കൽ കോഡിങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതും മറ്റുമായി നൗനെക്സ്റ്റിന്റെ യൂട്യൂബ് ചാനൽ സന്ദർശിക്കുക.