തിരുവനന്തപുരത്തെ ബ്രഹ്മോസ് ഏറോസ്പേസിൽ ഓപ്പറേഷൻസ്, മാനേജ്മെൻറ് വിഭാഗങ്ങളിൽ ചീഫ് ജനറൽ മാനേജർ/ ജനറൽ മാനേജർ തസ്തികയിൽ അവസരം. ഓപ്പറേഷൻസ് വിഭാഗത്തിലേക്ക് ഫസ്റ്റ് ക്ലാസോടെ ബി. ഇ/ ബി. ടെക്കും(പ്രൊഡക്ഷൻ, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ എൻജിനീയറിങ്) 25 വർഷത്തെ പരിചയവുമാണ് യോഗ്യത. എം. ടെക് / എംബിഎ ക്കാർക്ക് മുൻഗണനയുണ്ട്.
മാനേജ്മെൻറ് വിഭാഗത്തിലേക്ക് ഏതെങ്കിലും ഫീൽഡിൽ ബി. ഇ-ബി. ടെക്/ എംബിഎയും 25 വർഷത്തെ പരിചയവും വേണം. വിവരങ്ങളും അപേക്ഷ ഫോമും www.brahmos.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 31.