തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.  740 രൂപ ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി 90 ദിവസത്തേക്കാണ്  നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം [email protected] എന്ന ഈ മെയിൽ വിലാസത്തിൽ ഒക്ടോബർ മൂന്നിന് മുമ്പായി അപ്‌ലോഡ്  ചെയ്യേണ്ടതാണ്. ഇസിജി ടെക്നീഷ്യൻ :യോഗ്യത,  എസ്എസ്എൽസി,  വിഎച്ച്എസ്ഇ  ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി പാസായിരിക്കണം. ഗവ. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഇസിജി  ടെക്നീഷ്യൻ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം.  അപേക്ഷ ഫോറം വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.gmctsr.org വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്  0487-2200310 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!