ബിസിനസ് ഡിഎൻഎ ലിമിറ്റഡിൽ മൂന്നുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവരിൽ നിന്നും ഡാറ്റ അനലിസ്റ്റുകളെ തേടുന്നു. അബുദാബിയിൽ  ആയിരിക്കും നിയമനം.

സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ബയോഇൻഫർമാറ്റിക്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടേഷനൽ ബയോളജി, കമ്പ്യൂട്ടർ സയൻസ്, കണക്ക്, ഫിസിക്സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിലുള്ള ബിരുദമാണ് യോഗ്യത. പൈത്തൻ, ജൂലിയ, മാത്ത് ലാബ്, പാണ്ടാസ് തുടങ്ങിയ ഏതെങ്കിലും സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്‌വെയറിൽ പരിചയമുണ്ടായിരിക്കണം.നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം.

വലിയ ഡാറ്റകൾ കൈകാര്യം ചെയ്ത് പരിചയം ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 31. അപേക്ഷിക്കേണ്ട ഈമെയിൽ: [email protected]

LEAVE A REPLY

Please enter your comment!
Please enter your name here