കോഴിക്കോട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സെസ് ഓഫീസർ(ട്രൈയിനി) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഈ മാസം 15 മുതൽ 21 വരെ രാവിലെ ആറിന് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിനടുത്തുള്ള ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും.

പാലക്കാട് ജില്ലയിൽ ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 14 മുതൽ 22 വരെ ഡി.എ.ആർ പോലീസ് പരേഡ് ഗ്രൗണ്ട്, കല്ലേക്കാട്, വച്ച് നടക്കും. കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ പേരോ ലോഗോയോ ഉള്ള വസ്ത്രങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും അസൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം നിർദ്ദേശിച്ച തീയതിയിലും സ്ഥലത്തും കൃത്യസമയത്ത് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!